ഓപ്പറേഷൻ തൂഫാൻ 2.0: അഴൂർ ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കീർത്തി കൃഷ്ണ തൂഫാൻ 2.0 ഫ്ലാഗ് ഉയർത്തി നിർവ്വഹിച്ചു..
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരു-കൊച്ചി സംസ്ഥാനത്തില്‍ സ്വാതന്ത്ര്യാനന്തരം 1948-ല്‍ രൂപീകരിച്ച ‘അഴൂര്‍ ഗ്രാമോദ്ധാരണ കേന്ദ്ര’മാണ് പിന്നീട് അഴൂര്‍ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. പി.ജി.കുഞ്ഞന്‍ പ്രസിഡന്റായുളള ഒരു കമ്മിറ്റിയാണ് ആദ്യം നിലവില്‍ വന്നത്. ഇദ്ദേഹമാണ് അഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 സെന്റ് സ്ഥലം സംഭാവന ചെയ്തത്. 1123 മകരം 12 ന് കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടു. എം.എം.ഇസ്മായില്‍, നാമ മാത്രമായ വാടകയ്ക്ക് മേട ജംഗ്ഷനില്‍ കൊടുത്ത ഒരു ഇരുനില കെട്ടിടത്തിലാണ് ആദ്യം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1953-ല്‍ തെരഞ്ഞെടുപ്പിലൂടെ അഴൂര്‍ പഞ്ചായത്തിന്റെ ആദ്യ ജനകീയ ഭരണസമിതി നിലവില്‍ വന്നു.