ഓപ്പറേഷൻ തൂഫാൻ 2.0: അഴൂർ ഗ്രാമ പഞ്ചായത്തിൽ ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കീർത്തി കൃഷ്ണ തൂഫാൻ 2.0 ഫ്ലാഗ് ഉയർത്തി നിർവ്വഹിച്ചു..
അഴൂർ ഗ്രാമപഞ്ചായത്ത്

കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ സ്ഥിതിചെയ്യുന്ന അഴൂർ ഗ്രാമപഞ്ചായത്ത് സമഗ്ര വികസനത്തിന്റെയും ജനകീയ ഭരണത്തിന്റെയും മികച്ച മാതൃകയാണ്. വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, കൃഷി, സാമൂഹ്യക്ഷേമം എന്നിവയെ മുൻനിർത്തി ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്നതാണ് പഞ്ചായത്തിന്റെ പ്രധാന ലക്ഷ്യം.

ജനകീയാസൂത്രണത്തിന്റെ ഭാഗമായി വികസന പദ്ധതികൾ ആവിഷ്‌കരിക്കുകയും നടപ്പിലാക്കുകയും ചെയ്ത് അഴൂർ ഗ്രാമപഞ്ചായത്ത് സുസ്ഥിര വികസനത്തിലേക്ക് മുന്നേറുകയാണ്. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകർമ്മസേന, കൃഷിഭവൻ, കുടുംബ ആരോഗ്യ കേന്ദ്രം തുടങ്ങിയ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിലൂടെയാണ് ഈ മുന്നേറ്റം സാധ്യമാക്കുന്നത്.

ശുചിത്വം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസ പുരോഗതി, സ്ത്രീശാക്തീകരണം, യുവജന പങ്കാളിത്തം എന്നിവയിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന അഴൂർ ഗ്രാമപഞ്ചായത്ത് “മാലിന്യമുക്ത നവകേരളം” പോലുള്ള സർക്കാർ പദ്ധതികൾ വിജയകരമായി നടപ്പിലാക്കി വരുന്നു. ജനങ്ങളുടെ പങ്കാളിത്തത്തോടെയും സഹകരണത്തോടെയും വികസനപാതയിൽ ഉറച്ചുനിൽക്കുന്ന ഒരു പഞ്ചായത്തായി അഴൂർ ഗ്രാമപഞ്ചായത്ത് അഭിമാനത്തോടെ മുന്നേറുന്നു.

 

കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ പോത്തൻകോട് ബ്ലോക്കു പരിധിയില്‍ വരുന്ന പഞ്ചായത്താണ് അഴൂര്‍‍. തിരു-കൊച്ചി സംസ്ഥാനത്ത് സ്വാതന്ത്ര്യാനന്തരം 1948-ല്‍ രൂപീകൃതമായ അഴൂര്‍ ഗ്രാമോദ്ധാരണ കേന്ദ്രമാണ് പിന്നീട് അഴൂര്‍ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. പി.ജി.കുഞ്ഞനായിരുന്നു ആദ്യ കമ്മിറ്റിയുടെ പ്രസിഡന്റ്. അദ്ദേഹം സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്താണ് അഴൂര്‍ ഗ്രാമപഞ്ചായത്തോഫീസ് പണി കഴിപ്പിച്ചത്. മേട ജംഗ്ഷനിലായിരുന്നു ആദ്യം ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1953-ലാണ് തെരഞ്ഞെടുപ്പിലൂടെ ആദ്യ ഭരണസമിതി നിലവില്‍ വന്നത്. ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ് വി.കൃഷ്ണനായിരുന്നു. 1979-ല്‍ 9 വാര്‍ഡുകള്‍ നിലവില്‍ വന്നു. കിഴക്കുനിന്നും പടിഞ്ഞാറ് സമുദ്രനിരപ്പിലേക്ക് ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് അഴൂര്‍ ഗ്രാമപഞ്ചായത്തിന്റേത്.