ഗ്രാമസഭാ മാർഗ്ഗനിർദ്ദേശങ്ങൾ
അഴൂർ ഗ്രാമപഞ്ചായത്തിൽ 2026-27 സാമ്പത്തിക വർഷത്തേക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങളുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭ 2026 ജൂലൈ 16 മുതൽ 20 വരെ നടക്കും. ഓരോ വാർഡിലെയും വോട്ടർമാർക്ക് അപേക്ഷാ ഫോമുകൾ അതത് ജനപ്രതിനിധികളിൽ നിന്നോ ഗ്രാമപഞ്ചായത്ത് ഓഫീസിൽ നിന്നോ ലഭിക്കാവുന്നതാണ്.