ഓപ്പറേഷൻ തൂഫാൻ
അഴൂർ ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ജനകീയ ലഹരി വിരുദ്ധ പ്രചരണ പരിപാടികൾ വിപുലമായ രീതിയിൽ 28/09/2026 തീയതിയിൽ സംഘടിപ്പിച്ചു.സമൂഹത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിനും ലഹരി ഉപയോഗത്തിലൂടെ അരക്ഷിതമാകുന്ന സമൂഹത്തിൽ നിന്നും ലഹരി വിമുതിയിലൂടെ സുരക്ഷിത സമൂഹം കെട്ടിപ്പടുക്കുന്നതിലേയ്ക്കായി കൂട്ടായ ജനകീയ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണു ഗ്രാമ പഞ്ചായത്ത് ടി പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
പരിപാടിയുടെ ഭാഗമായി തൂഫാൻ 2.0 പതാക ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി.കീർത്തി കൃഷ്ണ ഉയർത്തുകയും തുടർന്ന് ലഹരി വിരുദ്ധ പ്രതിഞ്ജ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. രഞ്ജിത്ത് ലാൽ ചൊല്ലിക്കൊടുക്കുകയും പൊതു സമൂഹത്തിൽ ലഹരി വ്യാപനം മുഖേന സൃഷ്ടിക്കപ്പെടുന്ന ദൂഷ്യ ഫലങ്ങളെ കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ജനപ്രതിനിധികൾ, പോലീസ് ഉദ്യോഗസ്ഥർ, ഗ്രാമ പഞ്ചായത്ത് ഓഫീസ് ജീവനക്കാർ, ഘടക സ്ഥാപനങ്ങലിലെ ജീവനക്കാർ കുടുംബശ്രീ പ്രതിനിധികൾ, തൊഴിലുറപ്പ് വിഭാഗം ജീവനക്കാർ, പൊതുജങ്ങൾ എന്നിവരുടെ സജീവമായ പങ്കാളിത്തം മുഖേന നടപ്പിലാക്കിയ ഈ പരിപാടിയിൽ തൂഫാൻ 2.0 പദ്ധതിയുടെ ലക്ഷ്യങ്ങൾ വിജയകരമായി കൈവരിക്കുന്നതിനും ഗ്രാമ പഞ്ചായത്തിനു ലഹരി വിമുക്തമാക്കുന്നതില്യ്ക്കാള്ള സജീവമായ പ്രതിബദ്ധതയും പങ്കാളിത്തവും ടി പരിപാടിയിലൂടെ ഓരോ അംഗങ്ങളും ഉറപ്പാക്കുകയും തൂഫാൻ വാറിയേഴ്സിൻ്റെ നിതാന്ത ജാഗ്രത ഈ വിഷയത്തിൽ ഉറപ്പാക്കുവാനും ടി പരിപാടി ലക്ഷ്യമിടുന്നു.