പഞ്ചായത്ത്

കേരളത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ ചിറയിന്‍കീഴ് ബ്ലോക്കു പരിധിയില്‍ വരുന്ന പഞ്ചായത്താണ് അഴൂര്‍‍. തിരു-കൊച്ചി സംസ്ഥാനത്ത് സ്വാതന്ത്ര്യാനന്തരം 1948-ല്‍ രൂപീകൃതമായ അഴൂര്‍ ഗ്രാമോദ്ധാരണ കേന്ദ്രമാണ് പിന്നീട് അഴൂര്‍ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. പി.ജി.കുഞ്ഞനായിരുന്നു ആദ്യ കമ്മിറ്റിയുടെ പ്രസിഡന്റ്. അദ്ദേഹം സംഭാവന ചെയ്ത 10 സെന്റ് സ്ഥലത്താണ് അഴൂര്‍ ഗ്രാമപഞ്ചായത്തോഫീസ് പണി കഴിപ്പിച്ചത്. മേട ജംഗ്ഷനിലായിരുന്നു ആദ്യം ഓഫീസ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. 1953-ലാണ് തെരഞ്ഞെടുപ്പിലൂടെ ആദ്യ ഭരണസമിതി നിലവില്‍ വന്നത്. ആദ്യ ഭരണസമിതിയുടെ പ്രസിഡന്റ് വി.കൃഷ്ണനായിരുന്നു. 1979-ല്‍ 9 വാര്‍ഡുകള്‍ നിലവില്‍ വന്നു. കിഴക്കുനിന്നും പടിഞ്ഞാറ് സമുദ്രനിരപ്പിലേക്ക് ചരിഞ്ഞുകിടക്കുന്ന ഭൂപ്രകൃതിയാണ് അഴൂര്‍ ഗ്രാമപഞ്ചായത്തിന്റേത്.

കീർത്തി കൃഷ്ണ

പ്രസിഡൻ്റ്

അഡ്വ: രഞ്ജിത്ത് ലാൽ എസ്. റ്റി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

പ്രജിത പി

ചെയർപേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബിനു ബി എൽ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ബി സുധർമ്മ

ചെയർപേഴ്സൺ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനിൽ പി

സെക്രട്ടറി, അഴൂർ ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തിരു-കൊച്ചി സംസ്ഥാനത്തില്‍ സ്വാതന്ത്ര്യാനന്തരം 1948-ല്‍ രൂപീകരിച്ച ‘അഴൂര്‍ ഗ്രാമോദ്ധാരണ കേന്ദ്ര’മാണ് പിന്നീട് അഴൂര്‍ പഞ്ചായത്തായി രൂപാന്തരം പ്രാപിച്ചത്. പി.ജി.കുഞ്ഞന്‍ പ്രസിഡന്റായുളള ഒരു കമ്മിറ്റിയാണ് ആദ്യം നിലവില്‍ വന്നത്. ഇദ്ദേഹമാണ് അഴൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് 10 സെന്റ് സ്ഥലം സംഭാവന ചെയ്തത്. 1123 മകരം 12 ന് കേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെട്ടു. എം.എം.ഇസ്മായില്‍, നാമ മാത്രമായ വാടകയ്ക്ക് മേട ജംഗ്ഷനില്‍ കൊടുത്ത ഒരു ഇരുനില കെട്ടിടത്തിലാണ് ആദ്യം ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. 1953-ല്‍ തെരഞ്ഞെടുപ്പിലൂടെ അഴൂര്‍ പഞ്ചായത്തിന്റെ ആദ്യ ജനകീയ ഭരണസമിതി നിലവില്‍ വന്നു.

കൂടുതൽ വായിക്കുക